ഗോളുമായി റൊണാൾഡോ, തുടർച്ചയായ പത്താം ജയവുമായി യുവന്റസ്

- Advertisement -

യുവന്റസിന്റെ വിജയ പരമ്പരയ്ക്ക് അവസാനമില്ല. ഇന്ന് സീരി എയിൽ നടന്ന മത്സരത്തിൽ ഉഡിനിസെയും പരാജയപ്പെടുത്തിയതോടെ സീസണിലെ ആദ്യ പത്ത് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് യുവന്റസ്. ഇന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ന് യുവന്റസിനായി ഗോൾ പട്ടികയിൽ ഇടം പിടിച്ചു.

ആദ്യ പകുതിയിൽ ആയിരുന്നു കളിയിലെ രണ്ട് ഗോളുകളും പിറന്നത്. 33ആം മിനുട്ടിൽ ബെന്റക്കർ ആണ് യുവന്റസിന് ലീഡ് നേടിക്കൊടുത്തത്. ബെന്റക്കറിന്റെ ആദ്യ യുവന്റസ് ഗോളായിരുന്നു ഇത്. നാല് മിനുട്ടിന് അപ്പുറം ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസിനായി ഗോൾ നേടി. റൊണാൾഡോയുടെ ലീഗിലെ നാലാം ഗോളായിരുന്നു ഇത്. എട്ട് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകളും നാല് അസിസ്റ്റുമായി ഇപ്പോൾ റൊണാൾഡോയ്ക്ക്.

ഇന്നത്തെ ജയത്തോടെ 8 മത്സരങ്ങളിൽ 24 പോയന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് യുവന്റസ്.

Advertisement