മറ്റൊരു ലോ സ്കോറിംഗ് മത്സരം, മറ്റൊരു വിജയവുമായി ന്യൂസിലാണ്ട്

Newzealand

വീണ്ടുമൊരു ലോ സ്കോറിംഗ് മത്സരത്തിൽ വെസ്റ്റിന്‍ഡീസിനെതിരെ വിജയം നേടി ന്യൂസിലാണ്ട്. അഞ്ചാം ടി20യിൽ 5 വിക്കറ്റ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്. 101/8 എന്ന സ്കോറിൽ വെസ്റ്റിന്‍ഡീസിനെ ഒതുക്കിയ ശേഷം 5 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് ന്യൂസിലാണ്ടിന്റെ വിജയം.

56 റൺസ് നേടിയ ഹെയ്‍ലി മാത്യൂസിന് പിന്തുണ നൽകുവാന്‍ മറ്റൊരു താരത്തിനും സാധിക്കാതെ പോയതാണ് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായത്. ന്യൂസിലാണ്ടിനായി സൂസി ബെയ്റ്റ്സ് മൂന്നും ഫ്രാന്‍ ജോനാസ്, ഈഡന്‍ കാര്‍സൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

32 റൺസുമായി പുറത്താകാതെ നിന്ന മാഡി ഗ്രീന്‍, 25 റൺസ് നേടിയ അമേലിയ കെര്‍, 23 റൺസ് നേടി സോഫി ഡിവൈന്‍ എന്നിവരാണ് ന്യൂസിലാണ്ട് നിരയിലെ പ്രധാന സ്കോറര്‍മാര്‍.