തന്റെ സ്ട്രൈക്ക്റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തന്നെ അലട്ടുന്നില്ല – പൂനം റൗത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ കൈവിട്ടുവെങ്കിലും പൂനം റൗത്തിന്റെ ബാറ്റിംഗ് പ്രകടനം ടീമിന് എടുത്ത് പറയാവുന്ന ഒന്നാണ്. ആദ്യ മത്സരത്തില്‍ താരം പരാജയപ്പെട്ടുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ അര്‍ദ്ധ ശതകങ്ങളും നാലാം മത്സരത്തില്‍ ശതകവും ആണ് പൂനം റൗത്ത് നേടിയത്.

രണ്ടാം ഏകദിനത്തില്‍ 89 പന്തില്‍ പുറത്താകാതെ 62 റണ്‍സും മൂന്നാം ഏകദിനത്തില്‍ 108 പന്തില്‍ നിന്ന് 77 റണ്‍സുമാണ് താരം നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ 123 പന്തില്‍ നിന്ന് 104 റണ്‍സ് നേടി താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നതിനെ താന്‍ കാര്യമാക്കുന്നില്ലെന്നാണ് പൂനം റൗത്ത് പറഞ്ഞത്.

തനിക്ക് ടീം നല്‍കിയ ദൗത്യം ആങ്കര്‍ ആയി മാറുവാനും കൂട്ടുകെട്ടുകള്‍ നിര്‍മ്മിക്കുകയും ആണെന്നും ചില താരങ്ങള്‍ക്ക് ആക്രമിച്ച് കളിക്കുവാനുള്ള ദൗത്യവും ടീം പ്രത്യേകം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ തന്നെ ഏല്പിച്ച ദൗത്യം താന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തനിക്ക് വിശ്വാസമുള്ളതിനാല്‍ തന്നെ തനിക്ക് ഇത്തരം വിമര്‍ശനങ്ങളില്‍ ശ്രദ്ധ നല്‍കേണ്ട കാര്യമില്ലെന്നും പറഞ്ഞു.