മൂന്ന് ഫോര്‍മാറ്റും അടങ്ങിയ പരമ്പരക വനിത ടീമുകള്‍ക്ക് കളിക്കാന്‍ പറ്റണമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മിത്താലി രാജ്. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാളെ കളിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം 2014ന് ശേഷം ടീമിന്റെ ആദ്യത്തേതാണ്. ഈ സാഹചര്യം മാറി ഇന്ത്യയ്ക്ക് കൂടുതൽ ഫുള്‍ സീരീസുകള്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് ഗുണം ചെയ്യുമെന്ന് മിത്താലി രാജ് വ്യക്തമാക്കി.
ഈ ടെസ്റ്റ് മത്സരവും അടുത്ത വരാനിരിക്കുന്ന ഓസ്ട്രേലിയയിലെ പിങ്ക് ബോള്‍ ടെസ്റ്റും പുതിയ തുടക്കമാകട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും മിത്താലി പറഞ്ഞു. ഇത്തരം ഫുള്‍ പരമ്പരകള്‍ വനിത ക്രിക്കറ്റിന്റെ മുഖം മാറ്റുമെന്നും മിത്താലി പറഞ്ഞു. ഏത് ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കണമെന്നാണ് അവര്‍ പറയുകയെന്നും ഈ ഫോര്‍മാറ്റാണ് ഒരു താരത്തിന്റെ ശരിയായ പ്രതിഭയെ അളക്കുന്നതെന്നാണ് ഏവരും കരുതുന്നതെന്നും മിത്താലി പറഞ്ഞു.
വരും വര്‍ഷങ്ങളിൽ ഒരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലെ ഒരു ടൂര്‍ണ്ണമെന്റ് വനിതകള്‍ക്കും വരികയാണെങ്കിൽ അത് ഏറെ ഗുണകരമാകുമെന്നും മിത്താലി വ്യക്തമാക്കി. ഇനിയങ്ങോട്ട് മൂന്ന് ഫോര്‍മാറ്റും അടങ്ങിയ ബൈലാറ്ററൽ പരമ്പരകള്‍ കൂടുതൽ ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും മിത്താലി കൂട്ടിചേര്‍ത്തു.