20000 കരിയർ റൺസ് തികച്ച് മിത്താലി രാജ്

Mithaliraj

തന്റെ കരിയറിൽ 20000 റൺസ് തികച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിത്താലി രാജ്. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടികൊണ്ടാണ് മിത്താലി രാജ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ മിത്താലി രാജ് 61 റൺസ് എടുത്ത് പുറത്തായിരുന്നു.

ഇന്നത്തെ അർദ്ധ സെഞ്ച്വറി ഏകദിനത്തിൽ മിത്താലി രാജിന്റെ തുടർച്ചയായ അഞ്ചാമത്തെ അർദ്ധ സെഞ്ച്വറി ആയിരുന്നു. എന്നാൽ മിത്താലി രാജിന്റെ മികച്ച പ്രകടനത്തിന് ഇന്ത്യയെ തോൽ‌വിയിൽ നിന്ന് രക്ഷിക്കനായില്ല. മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയൻ വനിതകളോട് 9 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമാണ് മിത്താലി രാജ്.

Previous articleഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ, അനായാസ വിജയവുമായി ആതിഥേയര്‍
Next articleഒടുവിൽ എറിക് പാർതാലുവിനെ ബെംഗളൂരു എഫ് സി റിലീസ് ചെയ്തു