കേരളത്തിനെ പരാജയപ്പെടുത്തി മധ്യ പ്രദേശ്

U19keralawomen

വനിത അണ്ടര്‍ 19 ഏകദിന ട്രോഫിയുടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി മധ്യ പ്രദേശ്. ഇന്ന് കേരളത്തിനെതിരെ അഞ്ച് വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 40.3 ഓവറിൽ 104 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മധ്യ പ്രദേശ് 39.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പാക്കി.

കേരളത്തിനായി അബിന 21 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സൂര്യ സുകുമാര്‍ 18 റൺസ് നേടി. മൂന്ന് വിക്കറ്റ് നേടിയ സൗമ്യ തിവാരി മധ്യ പ്രദേശ് ബൗളിംഗിൽ തിളങ്ങി.

44 റൺസ് നേടിയ അനുഷ്ക ശര്‍മ്മ ആണ് മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍. സൗമ്യ തിവാരി 27 റൺസും നേടി. കേരളത്തിനായി സൂര്യ സുകുമാര്‍ രണ്ട് വിക്കറ്റ് നേടി.

Previous articleകേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം
Next articleറൊണാൾഡോയുടെ ജേഴ്സി വാങ്ങാൻ കഷ്ടപ്പെട്ടു എന്ന് ടൗൺസെൻഡ്