റൊണാൾഡോയുടെ ജേഴ്സി വാങ്ങാൻ കഷ്ടപ്പെട്ടു എന്ന് ടൗൺസെൻഡ്

Img 20211004 172912

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സമനില ഗോൾ നേടിയ എവർട്ടൺ താരം ആൻഡ്രെ ടൌൺസെൻഡ് റൊണാൾഡോയുടെ സെലിബ്രേഷനും അനുകരിച്ചായിരുന്നു ഗോൾ ആഘോഷിച്ചത്. അത് റൊണാൾഡോയോടുള്ള വലിയ ആരാധന കൊണ്ടാണ് എന്ന് അന്ന് മത്സര ശേഷം ടൗൺസെൻഡ് പറഞ്ഞിരുന്നു. താൻ അന്ന് റൊണാൾഡോയുടെ ജേഴ്സിയും വാങ്ങിയാണ് കളം വിട്ടത് എന്ന് താരം പറഞ്ഞു. മത്സരത്തിന് ഇറങ്ങും മുമ്പ് തന്നെ ഇന്ന് റൊണാൾഡോയുടെ ജേഴ്സി സ്വന്തമാക്കണം എന്ന് ഉറപ്പിച്ചിരുന്നു എന്ന് ടൗൺസെൻഡ് പറഞ്ഞു.

മത്സര ശേഷം താൻ നേരെ റൊണാൾഡോക്ക് അടുത്തേക്കാണ് ഓടിയത്. അദ്ദേഹം ഏതോ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു എന്നും എങ്കിലും മൂന്ന് നാലു തവണ താൻ ജേഴ്സിക്ക് ആവശ്യപ്പെട്ടു. അവസാനം റൊണാൾഡോ പിച്ചിൽ വെച്ച് ജേഴ്സി തരില്ല എന്നും അകത്ത് കയറിയാൽ തരാം എന്നും പറഞ്ഞു. ടൗൺസെൻഡ് പറഞ്ഞു. അവസാനം കിറ്റ്മാൻ വഴിയാണ് ജേഴ്സി ലഭിച്ചത് എന്നും റൊണാൾഡോയുടെ വലിയ ആരാധകനായ ടൗൺസെൻഡ് പറഞ്ഞു.

Previous articleകേരളത്തിനെ പരാജയപ്പെടുത്തി മധ്യ പ്രദേശ്
Next articleറനിയേരി വാറ്റ്ഫോർഡിന്റെ പരിശീലകൻ, രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു