ലിസ സ്തലേക്കറിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ

Lisasthalekar

മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കറിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ. എട്ട് ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 54 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം വനിത ക്രിക്കറ്റിലെ തന്നെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.

2001ല്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ താരം 2012-13 വനിത ലോകകപ്പില്‍ ഓസ്ട്രേലിയ കിരീടം നേടിയ ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബെലിന്‍ ക്ലാര്‍ക്ക്, കാരന്‍ റോള്‍ട്ടണ്‍, മെലാനി ജോണ്‍സ് എന്നിവരാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയിട്ടുള്ള മറ്റു വനിത താരങ്ങള്‍.

Previous articleസമനിലയിൽ ബെംഗളൂരുവും ചെന്നൈയിനും
Next articleതാരമായി കോമൻ, ഹെർത്തയെ മറികടന്ന് ബയേൺ മ്യൂണിക്ക്