സമനിലയിൽ ബെംഗളൂരുവും ചെന്നൈയിനും

20210205 223726

ഐ എസ് എല്ലിൽ വീണ്ടും ഒരു സമനില. ഇന്ന് ചെന്നൈയിനും ബെംഗളൂരു എഫ് സിയും കളിച്ച മത്സരവും ഗോൾ രഹിതമായാണ് അവസാനിച്ചത്‌. ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ചെന്നൈയിൻ എഫ് സി ആണ് ഇന്ന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. മൂന്ന് മികച്ച സേവുകൾ നടത്തി ഗുർപ്രീത് ബെംഗളൂരു എഫ് സിയുടെ രക്ഷകനായി. അവസാന നിമിഷങ്ങളിൽ ചെന്നൈയിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി.

ഇരു ടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. 16 മത്സരങ്ങൾക്ക് ഇടയിൽ 19 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു എഫ് സി ഇപ്പോൾ ഉള്ളത്. 17 പോയിന്റുമായി ചെന്നൈയിൻ ലീഗിൽ എട്ടാം സ്ഥാനത്തുമാണ്. ബെംഗളൂരുവിന്റെ ലീഗിലെ ഈ സീസണിലെ ഏഴാം സമനിലയും ചെന്നൈയിന്റെ എട്ടാം സമനിലയുമാണ് ഇത്.

Previous articleശ്രീശാന്തും അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ലേലത്തിന്
Next articleലിസ സ്തലേക്കറിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ