താരമായി കോമൻ, ഹെർത്തയെ മറികടന്ന് ബയേൺ മ്യൂണിക്ക്

Img 20210206 082938
- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബയേൺ ഹെർത്ത ബെർലിനെ പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ കിംഗ്സ്ലി കോമനാണ് ബയേൺ മ്യൂണിക്കിന്റെ വിജയ ഗോൾ നേടിയത്. റോബർട്ട് ലെവൻഡോസ്കി പെനാൽറ്റി നഷ്ടമാക്കിയ മത്സരത്തിൽ കോമന്റെ 21 ആം മിനുട്ടിലെ ഗോളാണ് വിജയം നേടിക്കൊടുത്തത്.

ഈ ജയം ബയേൺ മ്യൂണിക്കിനെ ബുണ്ടസ് ലീഗയിൽ കീരീടപ്പോരാട്ടത്തിൽ 10 പോയന്റിന്റെ ലീഡ് നൽകി‌. മാനുവൽ നുയർ 200 മത് ക്ലീൻ ഷീറ്റ് സൂക്ഷിച്ച് ചരിത്രമെഴുതിയ മത്സരം കൂടെയായി ഇന്നത്തേത്. സാമി ഖെദീര പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ബുണ്ടസ് ലീഗയിൽ തിരികെയെത്തുകയും ചെയ്തു.

Advertisement