ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞ് കാത്റിന്‍ ബ്രണ്ട്

Katherinebrunt

ഇംഗ്ലണ്ട് വനിത പേസര്‍ കാത്റിന്‍ ബ്രണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റിൽ താന്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചു. 14 ടെസ്റ്റിൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള താരത്തിന് രണ്ട് വിജയങ്ങളും 9 സമനിലകളും മൂന്ന് പരാജയങ്ങളുമാണ് ഇത്രയും മത്സരങ്ങളിൽ നിന്നുള്ള ഫലം. ഇതിൽ 10 മത്സരങ്ങളും ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.

51 ടെസ്റ്റ് വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് നേട്ടക്കാരിയാണ് കാത്റിന്‍ ബ്രണ്ട്. 2004ലാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നതിനിടെയാണ് ബ്രണ്ടിന്റെ വിരമിക്കൽ തീരുമാനം.