അമൻ താപയുടെ മൊഹമ്മദൻസിലേക്കുള്ള ട്രാൻസ്ഫറിൽ പരാതിയുമായി രാജസ്ഥാൻ യുണൈറ്റഡ്

അമൻ താപയുടെ മൊഹമ്മദൻസിലേക്കുള്ള ട്രാൻസ്ഫറിൽ പരാതിയുമായി രാജസ്ഥാൻ യുണൈറ്റഡ്. തങ്ങളുടെ ക്ലബിൽ 2023 മെയ് വരെ അമൻ താപയ്ക്ക് കരാറുണ്ട് എന്നും അത് പൂർത്തിയാക്കാതെയാണ് കരാർ അവസാനിച്ചെന്ന് പറഞ്ഞ് അമൻ താപ മൊഹമ്മദൻസിലേക്ക് പോയത് എന്നാണ് രാജസ്ഥാൻ യുണൈറ്റഡ് പരാതി ഉയർത്തിയിരിക്കുന്നത്. ഈ ട്രാൻസ്ഫർ റദ്ദാക്കാനും മൊഹമ്മദൻസിനെതിരെ നടപടി എടുക്കാനും ആകും രാജസ്ഥാൻ യുണൈറ്റഡ് ആവശ്യപ്പെടുക.

23കാരനായ അറ്റാക്കിംഗ് താരം കഴിഞ്ഞ സീസൺ ഐ ലീഗിൽ രാജസ്ഥാനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ആകെ 13 മത്സരങ്ങൾ അമൻ താപ കളിച്ചിരുന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഒരു ഗോളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.

ഉത്തരാഖണ്ഡ് സ്വദേശി മുമ്പ് ബൈചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂളിന്റെ താരമായിരുന്നു. എ ടി കെക്ക് ആയും കളിച്ചിട്ടുണ്ട്.