2021ല്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുമെന്ന് അറിയിച്ച് ജയ് ഷാ

2021ല്‍ ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റ് മത്സരം കളിക്കുമെന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അന്താരാഷ്ട്ര വനിത ദിനത്തിന്റെ അന്ന് തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം ജയ് ഷാ പുറത്ത് വിട്ടത്. ഇന്ത്യ നവംബര്‍ 2014ല്‍ ആണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ഇന്ത്യ കളിച്ചത്. മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.

ഓഗസ്റ്റ് 2014ല്‍ ഇന്ത്യ ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചിട്ടുണ്ടായിരുന്നു. ആ മത്സരത്തിലും ഇന്ത്യ 6 വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.