വെയിന്‍ പാര്‍ണല്‍ നോര്‍ത്താംപ്ടണ്‍ഷയറുമായി കരാറിലെത്തി

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെയിന്‍ പാര്‍ണലിനെ തങ്ങളുടെ വിദേശ താരമായി ടീമിലെത്തിച്ച് നോര്‍ത്താംപ്ടണ്‍ഷര്‍. വരുന്ന സീസണിലെ മൂന്ന് ഫോര്‍മാറ്റിലും താരം ടീമിനായി കളിക്കും. മാര്‍ച്ച് അവസാനത്തോടെ ഇംഗ്ലണ്ടില്‍ എത്തുന്ന താരം കെന്റിനതിരെ ഏപ്രില്‍ എട്ടിനുള്ള മത്സരം മുതല്‍ ടീമിന്റെ സെലക്ഷനായി ലഭ്യമായിരിക്കും.

ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് റിപ്ലി താരത്തിനെ സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചു. മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നതിനാല്‍ തന്നെ താരത്തിന്റെ വര്‍ക്ക‍്‍ലോഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യുക എന്നൊരു വെല്ലുവിളി ടീമിന്റെ മുന്നിലുണ്ടെന്നും കോച്ച് വ്യക്തമാക്കി.