ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, രക്ഷയായത് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

- Advertisement -

വനിത ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അടിക്കടി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഓപ്പണര്‍ പൂനം റൗത്ത് 37 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റു താരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാതെ പോയത് തിരിച്ചടിയായി. ദീപ്തി ശര്‍മ്മയും(18), വേദ കൃഷ്ണമൂര്‍ത്തിയും(16) നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ അവരെയും മടക്കി അയയ്ച്ചു.

113/7 എന്ന നിലയില്‍ ഒത്തുകൂടിയ സുഷ്മ വര്‍മ്മ-പൂജ വസ്ത്രാക്കര്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. 76 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. എന്നാല്‍ ജെസ്സ് ജോനാസ്സെന്‍ അവസാന ഓവറുകള്‍ എറിയാനായി തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും മടക്കിയയ്ക്കുകയായിരുന്നു.

പൂജ 51 റണ്‍സ് നേടി പുറത്തായപ്പോള്‍ സുഷ്മ 41 റണ്‍സിനു പുറത്തായി. 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 200 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായി. ഓസ്ട്രേലിയയ്ക്കായി ജെസ്സ് ജോനാസ്സെന്‍ നാലും അമാന്‍ഡ വെല്ലിംഗ്ടണ്‍ മൂന്നും വിക്കറ്റുകളാണ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement