കിയ സൂപ്പര്‍ ലീഗില്‍ തകര്‍ത്തടിച്ച് ഇന്ത്യന്‍ താരങ്ങള്‍

- Advertisement -

കിയ വനിത സൂപ്പര്‍ ലീഗില്‍ മിന്നും പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ഥാന എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ പ്രകടനത്തിലൂടെയാണ് ഇന്ന് കളം നിറഞ്ഞത്. സ്മൃതി വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി 43 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയപ്പോള്‍ ജെമീമ റോഡ്രിഗസ് യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിന് വേണ്ടി 40 പന്തില്‍ നിന്ന് 58 റണ്‍സ് നേടി.

ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ ഹര്‍മ്മന്‍പ്രീത് കൗര്‍ ലങ്കാഷയര്‍ തണ്ടറിന് വേണ്ടി 37 പന്തില്‍ 50 റണ്‍സ് നേടി. വെസ്റ്റേണ്‍ സ്റ്റോമില്‍ സ്മൃതിയുടെ സഹതാരമായ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മ 14 പന്തില്‍ നിന്ന് 23 റണ്‍സുമായി പുറത്താകാതെ നിന്നതാണ് മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ മികവാര്‍ന്ന പ്രകടനം.

Advertisement