മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍, ഇംഗ്ലണ്ടിന് ആദ്യ സെഷനിൽ ഒരു വിക്കറ്റ് നഷ്ടം

Tammybeaumont

ബ്രിസ്റ്റോളിൽ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ലൗറന്‍ വിന്‍ഫീല്‍ഡും താമി ബ്യൂമോണ്ടും ഒന്നാം വിക്കറ്റിൽ 69 റൺസാണ് നേടിയത്. ഇരുവരും ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് പൂജ വസ്ട്രാക്കര്‍ ലൗരന്റെ വിക്കറ്റ് നേടിയത്.

35 റൺസാണ് ലൗറന്‍ നേടിയത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസാണ് നേടിയിട്ടുള്ളത്. 44 റൺസുമായി താമി ബ്യൂമോണ്ടും 4 റൺസ് നേടി ഹീത്തര്‍ നൈറ്റുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

27 ഓവറുകളാണ് ആദ്യ സെഷനിൽ ഇന്ത്യ എറിഞ്ഞത്. ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 17 റൺസാണ് നേടിയിട്ടുള്ളത്.

Previous article“നിർഭാഗ്യകരമായ ഗോളാണ് പരാജയത്തിന് കാരണം, ഫ്രാൻസിന് ഒപ്പം തന്നെ ജർമ്മനി നിന്നു” – ക്രൂസ്
Next articleഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു