ഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു

Fafduplessis

കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തിലെ ഫീൽഡിംഗിനിടെ കൂട്ടിയിടിച്ച ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫാഫ് ഡു പ്ലെസി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മടങ്ങുന്നു. താരത്തിന് കൺകഷന്‍ സംഭവിച്ചതിനാലാണ് ഈ തീരുമാനം. പേഷ്വാര്‍ സൽമിയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് ഫാഫ് ഡു പ്ലെസിയ്ക്ക് അപകടം സംഭവിച്ചത്.

ബൗണ്ടറി ലൈനിൽ സഹതാരത്തോട് കൂടിമുട്ടിയ താരത്തെ ഉടന്‍ മത്സരത്തിൽ നിന്ന് പിന്‍വലിച്ച് നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. മുഹമ്മദ് ഹസ്നൈനിന്റെ കാല്‍മുട്ടിൽ താരത്തിന്റെ തല ഇടിയ്ക്കുകയായിരുന്നു. താരം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

Previous articleമികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍, ഇംഗ്ലണ്ടിന് ആദ്യ സെഷനിൽ ഒരു വിക്കറ്റ് നഷ്ടം
Next articleടുവൻസബെ ലോണിൽ അയക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം