പരിശീലനത്തിന് വേണ്ടത്ര സമയം ലഭിച്ചില്ലെങ്കിലും ടീം മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു – കൗര്‍

Indiawomen

ഇംഗ്ലണ്ടിനെ തങ്ങളുടെ ഏക ടെസ്റ്റിൽ നേരിടുമ്പോള്‍ ഇന്ത്യ വേണ്ടത്ര പരിശീലനം നടത്തിയിട്ടില്ലെങ്കിലും മാനസികമായി ഈ വെല്ലുവിളിയ്ക്കായി ടീം തയ്യാറെടുത്ത് കഴിഞ്ഞുവെന്നാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയിരിക്കുന്നത്. 4 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുന്നത്. എന്നാൽ കളിക്കാരെല്ലാം പെട്ടെന്ന് സാഹചര്യവുമായി പൊരുത്തപ്പെട്ട് പരിശീലനം നടത്താനാകാതെ പോയ പ്രതിസന്ധിയെ മറികടക്കുമെന്ന് കൗര്‍ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്ന് വിക്കറ്റുകള്‍ വിഭിന്നമായിരിക്കുമെന്ന് വ്യക്തമാണെന്നും റെഡ് ബോള്‍ അധികം സ്വിംഗ് ചെയ്യുമെന്നതും ടീമിന് വ്യക്തമായി അറിയാമെന്നും അതിനായി നെറ്റ്സിൽ പരിശീലനം നടത്തുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് കൗര്‍ സൂചിപ്പിച്ചു. മത്സരം വരെയുള്ള ദിവസങ്ങള്‍ അതിതീവ്ര പരിശീലനത്തിനായി ഉപയോഗിക്കുവാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും കൗര്‍ വ്യക്തമാക്കി.

ജൂൺ 16ന് ബ്രിസ്റ്റോളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ ഏക ടെസ്റ്റ്.

Previous articleടെക്നിക്കല്ല, ഷോട്ട് സെലക്ഷനായിരുന്നു പ്രശ്നം – ഗ്രഹാം തോര്‍പ്പ്
Next articleപൊപ്ലാനികിന്റെ വേതനം നൽകി, കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ബാൻ നീങ്ങും