ടെക്നിക്കല്ല, ഷോട്ട് സെലക്ഷനായിരുന്നു പ്രശ്നം – ഗ്രഹാം തോര്‍പ്പ്

England

ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരുടെ പരാജയത്തിന് കാരണം ടെക്നിക്ക് പ്രശ്നമല്ലായിരുന്നുവെന്നും തീരുമാനങ്ങളെടുത്തതിലെ പിഴവുകളായിരുന്നുവെന്നും പറ‍ഞ്ഞ് ബാറ്റിംഗ് കോച്ച് ഗ്രഹാം തോര്‍പ്പ്. ഷോട്ട് സെലക്ഷനുകളും മെന്റൽ ടഫ്നസ്സില്ലാതെ പോയതുമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് തോര്‍പ്പ് പറഞ്ഞു.

നാലാം ദിവസം ആദ്യം സെഷനിൽ തന്നെ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് വെറും 122 റൺസിനാണ് രണ്ടാം ഇന്നിംഗ്സിൽ പുറത്തായത്. ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ട് ബാറ്റിംഗ് പരാജയപ്പെട്ടിരുന്നു. എന്നാലിതൊന്നും ടെക്നിക്ക് ഇല്ലാത്തതിന്റെ പ്രശ്നമല്ലെന്നും മോശം ഷോട്ട് സെലക്ഷനുകളും തീരുമാനങ്ങളുമായിരുന്നു കാരണമെന്ന് തോര്‍പ്പ് വ്യക്തമാക്കി.

സാക്ക് ക്രോളി, ഡൊമിനിക് സിബ്ലേ, ഒല്ലി പോപ് എന്നിവരെല്ലാം ടെസ്റ്റ് മത്സരങ്ങളിൽ ഇതിന് മുമ്പും റൺസ് കണ്ടെത്തിയിട്ടുണ്ടെന്നും അപ്പോള്‍ ടെക്നിക്ക് അല്ല പ്രശ്നമെന്ന് മനസ്സിലാകുമെന്നും തോര്‍പ്പ് സൂചിപ്പിച്ചു.

Previous article“യുവന്റസിൽ തുടരുമോ ഇല്ലയോ എന്നത് യൂറോ കപ്പിലെ തന്റെ പ്രകടനത്തെ ബാധിക്കില്ല” – ക്രിസ്റ്റ്യാനോ റൊണാൾഡോ
Next articleപരിശീലനത്തിന് വേണ്ടത്ര സമയം ലഭിച്ചില്ലെങ്കിലും ടീം മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു – കൗര്‍