9 വിക്കറ്റ് ജയവുമായി ഇന്ത്യന്‍ വനിതകള്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് ജയമാണ് ഇന്ത്യ ഗോളില്‍ നേടിയത്. ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 98 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 19.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ഥാന നേടിയ 73 റണ്‍സാണ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കിയത്. പൂനം റൗത്ത് 24 റണ്‍സ് നേടി പുറത്തായി. ഇനോക രണവീരയ്ക്കാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ്.

മാന്‍സി ജോഷി(3), ജൂലന്‍ ഗോസ്വാമി(2), പൂനം യാദവ്(2) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മ, രാജേശ്വരി ഗായക്വാഡ്, ദയലന്‍ ഹേമലത എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 35.1 ഓവറിനു ശേഷം 98 റണ്‍സ് നേടി ശ്രീലങ്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചാമരി അട്ടപട്ടു ആണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രീപാലി വീരകോഡി 26 റണ്‍സ് നേടി പുറത്തായി.

Previous articleമൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ സിന്ധു
Next articleചാമ്പ്യൻസ് ലീഗിനും യൂറോപ്പാ ലീഗിനും പുറമെ മൂന്നാമതൊരു ടൂർണമെന്റ് തുടങ്ങാൻ യുവേഫ