എളുപ്പമായിരുന്നില്ല പക്ഷേ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം

Indiawomen

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടി ഇന്ത്യ. ശ്രീലങ്കന്‍ വനിതകള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോള്‍ ഇന്ത്യ 5 പന്ത് ബാക്കി നിൽക്കവേ 5 വിക്കറ്റ് നഷ്ടത്തിൽ ആണ് ഇന്ത്യയുടെ വിജയം. 31 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

87 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ശ്രീലങ്ക നേടിയത്. വിഷ്മി ഗുണരത്നേ 45 റൺസും അത്തപ്പത്തു 43 റൺസും നേടി മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകളുമായി മത്സരത്തിൽ ഇന്ത്യ മേൽക്കൈ നേടി.

ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മയും സബിനേനി മേഘനയും 10 പന്തിൽ 17 റൺസ് നേടി വേഗത്തിൽ സ്കോറിംഗ് നടത്തി പുരത്തായപ്പോള്‍ സ്മൃതി മന്ഥാനയും(39), ഹര്‍മ്മന്‍പ്രീത് കൗറും(31*) ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.

ശ്രീലങ്കയ്ക്കായി ഒഷാഡി രണസിംഗേയും ഇനോക രണവീരയും രണ്ട് വീതം വിക്കറ്റ് നേടി.