ടി20യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായി ഹർമൻപ്രീത് കൗർ

Harmanpreet Kaur India Srilank

ഇന്ത്യൻ വനിതകൾക്ക് വേണ്ടി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിമാറി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് ഹർമൻപ്രീത് കൗർ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ പുറത്താവാതെ 31 റൺസ് നേടിയ ഹർമൻപ്രീത് കൗർ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

നിലവിൽ 123 മത്സരങ്ങളിൽ നിന്ന് 2372 റൺസ് ഹർമൻപ്രീത് കൗർ നേടിയിട്ടുണ്ട്. 89 ടി20 മത്സരങ്ങളിൽ നിന്ന് 2364 നേടിയ മിതാലി രാജിന്റെ റെക്കോർഡാണ് ഹർമൻപ്രീത് കൗർ മറികടന്നത്. രണ്ട് ആഴ്ച മുൻപാണ് മിതാലി രാജ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 റൺസ് നേടിയ സ്‌മൃതി മന്ദനയും 1094 റൺസ് നേടിയ ജെമിയ റോഡ്രിഗസുമാണ് റൺ നേടിയവരുടെ പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത്.