പെരേര ഡിയസ് വീണ്ടും മഞ്ഞ ജേഴ്സിയിൽ കളിക്കും, കേരള ബ്ലാസ്റ്റേഴസിൽ ഉടൻ കരാർ ഒപ്പുവെക്കാൻ സാധ്യത

Newsroom

Diaz Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച പെരേര ഡിയസ് തിരികെ ക്ലബിലേക്ക് എത്തും എന്ന് സൂചന. അർജന്റീനയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരം ഇന്ത്യയിലേക്ക് തന്നെ മടങ്ങുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായി വീണ്ടും മാറിയേക്കും.

കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാകും ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരിക.

Img 20211222 224005
Credit: Twitter

ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ താരം മുമ്പ് കളിച്ചിട്ടുള്ള താരമാണ് ഡിയസ്. ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ അടിച്ച് റെക്കോർഡിടാൻ പെരേരയ്ക്ക് ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു.