ബെൻ ഫോക്സിന് കോവിഡ്, മൂന്നാം ടെസ്റ്റിൽ ഇനി കളിക്കില്ല

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് കോവിഡ് -19 പോസിറ്റീവ് ആയി. താരം ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന രണ്ട് ദിവസങ്ങളിൽ ഇനി കളിക്കില്ല. സാം ബില്ലിംഗ്‌സ് ഫോക്‌സിന് പകരക്കാരനാകും.

കോവിഡ്-19 ബബിൾ ഇല്ലാതെയാണ് സീരീസ് കളിക്കുന്നത് എ‌ങ്കിലും പോസിറ്റീവ് ആയാൽ ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്. അതിനാൽ ഫോക്സ് ഐസൊലേഷനിലേക്ക് പോകും. നേരത്തെ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് കോവിഡ് കാരണം ട്രെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു.