വൈറ്റ്‍വാഷ് ലക്ഷ്യമാക്കി ഇംഗ്ലണ്ട് മുന്നേറുന്നു,നാലാം ടി20യിലും വിജയം

Englandwomen
- Advertisement -

വിന്‍ഡീസിനെതിരെയുള്ള നാലാം ടി20യിലും ആധികാരിക വിജയവുമായി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് 44 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 166/6 എന്ന സ്കോര്‍ നേടിയപ്പോള്‍ വിന്‍ഡീസിന് 122 റണ്‍സേ 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

37 പന്തില്‍ 55 റണ്‍സ് നേടിയ ആമി എല്ലെന്‍ ജോണ്‍സ്, 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് എന്നിവര്‍ക്കൊപ്പം താമി ബ്യൂമോണ്ട്(27), കാത്തറിന്‍ ബ്രണ്ട്(25*) എന്നിവരാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ തിളങ്ങിയത്. വിന്‍ഡീസിനായി ആലിയ അല്ലെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ചേഡീന്‍ നേഷന്‍ 30 റണ്‍സുമായി വിന്‍ഡീസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ഇംഗ്ലണ്ടിനായി കാത്തറിന്‍ ബ്രണ്ടും സാറ ഗ്ലെന്നും രണ്ട് വീതം വിക്കറ്റ് നേടി.

Advertisement