റയൽ മാഡ്രിഡ് താരത്തെ ടീമിലെത്തിക്കാനൊരുങ്ങി റോമ

15682266730505
- Advertisement -

റയൽ മാഡ്രിഡ് താരമായ ബോർഹ മൈരോളിനെ ടീമിലെത്തിക്കാനൊരുങ്ങി റോമ. ഒരു വർഷത്തെക്ക് ലോണിൽ താരത്തെ റോമിൽ എത്തിക്കാനാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ പ്ലാൻ. മിലികിനെ സ്വന്തമാക്കാനുള്ള റോമയുടെ പദ്ധതികൾ പാളിയതിന് പിന്നാലെയാണ് ഈ സ്പാനിഷ് താരത്തിനായി റോമ ശ്രമം തുടങ്ങിയത്. ഒരു മില്ല്യൺ യൂറോയ്ക്ക് ഒരു വർഷത്തെ ലോണിൽ എത്തിക്കാനും തുടർന്ന് മൈരോളിനെ സ്വന്തമാക്കണമെങ്കിൽ 13മില്ല്യൺ യൂറോ നൽകേണ്ടിയും വരും.

കഴിഞ്ഞ രണ്ട് സീസണുകളിലായി ലാ ലീഗ ടീമായ ലെവന്റെയുടെ താരമായിരുന്നു മയ്രോൾ. ജർമ്മനിയിൽ വോൾഫ്സ്ബർഗിന് വേണ്ടിയും ലോണിൽ ഈ സ്പാനിഷ് താരം കളിച്ചിട്ടുണ്ട്. മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയും താരത്തിനായി ശ്രമിച്ചിരുന്നു.

Advertisement