ഇന്ത്യയെ വിലകുറച്ച് കാണുന്നില്ല – പെറി

Ellyseperry
- Advertisement -

ഇന്ത്യയ്ക്കെതിരെ കളിക്കാനിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്‍സെ പെറി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുന്നത് തന്നെ പ്രത്യേക അനുഭവമാണെന്നും ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഈ സമ്മറില്‍ കളിക്കാനാകുന്നുവെന്നത് വലിയ കാര്യാണെന്നും പെറി പറഞ്ഞു.

വാക്കയിലെ പിച്ചില്‍ ഇന്ത്യ കടുത്ത വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധ്യതയുണ്ടെന്നും പെറി വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യത്തെ ഡേ നൈറ്റ് മത്സരമാണെങ്കിലും ഓസ്ട്രേലിയയും ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. 2017ല്‍ സിഡ്നിയില്‍ ഇംഗ്ലണ്ടായിരുന്നു ഓസ്ട്രേലിയയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിലെ എതിരാളികള്‍.

നാല് വര്‍ഷം മുമ്പ് കളിച്ച ടീമില്‍ നിന്ന് വളരെ വ്യത്യസ്തമായ ടീമായിരിക്കും ഇത്തവണത്തെ ടെസ്റ്റ് കളിക്കുന്നതെന്നും അതിനാല്‍ തന്നെ ആര്‍ക്കും പ്രത്യേക മുന്‍തൂക്കമൊന്നും കാണുന്നില്ലെന്നും പെറി സൂചിപ്പിച്ചു. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് കളിച്ചാവും തങ്ങള്‍ക്കെതിരെ കളിക്കാനെത്തുന്നതെന്നും അതിനാല്‍ തന്നെ മികച്ച പോരാട്ടമായിരിക്കും വാക്കയിലുണ്ടാകുകയെന്നും പെറി അഭിപ്രായപ്പെട്ടു.

Advertisement