മെസ്സി അർജന്റീനയിലേക്ക് മടങ്ങി, അവസാന മത്സരത്തിൽ ബാഴ്സലോണക്ക് ഒപ്പം ഇല്ല

20210517 000505
Credit: Twitter
- Advertisement -

ലാലിഗയിലെ അവസാന മത്സരത്തിൽ മെസ്സി ബാഴ്സലോണക്ക് ഒപ്പം ഉണ്ടാകില്ല. താരം പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് അർജന്റീനയിലേക്ക് തിരിച്ചിരിക്കുകയാണ്. കോപ അമേരിക്ക് തുടങ്ങും മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിക്കാൻ വേണ്ടിയാണ് മെസ്സി ബേരത്തെ ക്ലബ് വിട്ടത്. ഐബറിനെ ആണ് അവസാന മത്സരത്തിൽ ബാഴ്സലോണ നേരിടേണ്ടത്. ആ മത്സരം വിജയിച്ചാലും ബാഴ്സലോണക്ക് കിരീട പ്രതീക്ഷ ഇല്ല എന്നതാണ് മെസ്സിയെ ബാഴ്സലോണ പോകാൻ അനുവദിക്കാൻ കാരണം.

അടുത്ത സീസണിൽ മെസ്സി ബാഴ്സയിൽ കളിക്കുമോ എന്ന് ഇനിയും ഉറപ്പല്ലാത്തതിനാൽ മെസ്സി നേരത്തെ പോകുന്നത് ബാഴ്സലോണ ആരാധകർക്ക് ആശങ്ക നൽകും. ബാഴ്സലോണയ്ക്ക് കോപ ഡെൽ റേ നേടാൻ ആയി എങ്കിലും മോശം സീസണായിരുന്നു ഇത്. ഇനി അർജന്റീനയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കുക ആകും മെസ്സിയുടെ ലക്ഷ്യം.

Advertisement