എട്ട് വിക്കറ്റിന്റെ അനായാസ ജയവുമായി വിന്‍ഡീസ് വനിതകള്‍

Windieswomen

രണ്ടാം ഏകദിനത്തിലും വിജയം ഉറപ്പാക്കി വിന്‍ഡീസ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് ടീം മുന്നിലാണ്. ഇന്നലെ പാക്കിസ്ഥാനെ 120 റൺസിന് പുറത്താക്കിയ ശേഷം 31.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടിയാണ് ആതിഥേയര്‍ വിജയം ഉറപ്പാക്കിയത്.

49 റൺസ് നേടിയ ഹെയിലി മാത്യൂസ് കളിയിലെ താരമായി തിരഞ്ഞെടുത്തപ്പോള്‍ കൈഷോണ നൈറ്റ് പുറത്താകാതെ 39 റൺസ് നേടി വിജയം ഉറപ്പാക്കി. വിന്‍ഡീസിന് നഷ്ടമായ രണ്ട് വിക്കറ്റും റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Previous articleറയാൻ ബെർട്രൻഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി
Next articleലൂയിസ് ഡിയാസ് ഷോ! ആവേശപ്പോരാട്ടത്തിനൊടുവിൽ കൊളംബിയക്ക് മൂന്നാം സ്ഥാനം