റയാൻ ബെർട്രൻഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി

20210710 021739

മുൻ സതാംപ്ടൺ പ്രതിരോധ താരം റയാൻ ബെർട്രാൻഡ് പ്രീമിയർ ലീഗിലെ തന്നെ ലീസസ്റ്റർ സിറ്റിയിലേക്കുള്ള നീക്കം പൂർത്തിയാക്കുകയാണ്. താരത്തെ രണ്ടു വർഷത്തെ കരാറിലാകും ലെസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. അവസാന ഏഴ് വർഷത്തോളം സൗതാമ്പ്ടന്റെ താരമായിരുന്ന ബെർട്രൻഡ് കഴിഞ്ഞ മാസത്തോടെ ഫ്രീ ഏജന്റായി മാറിയിരുന്നു.

ബെർട്രൻഡിനെ സ്വന്തമാക്കാൻ താൽപ്പര്യവുമായി ആഴ്സണലും ഉണ്ടായിരുന്നു എങ്കിലും ലെസ്റ്റർ തന്നെ ഈ പോരാട്ടത്തിൽ വിജയിച്ചു. സൗതപ്ടണായി 240 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും താരം നേടി. പ്രീമിയർ ലീഗിൽ ആയിരുന്നു ഇത് ഇരുന്നൂറോളം മത്സരങ്ങൾ.

Previous articleറയാൻ ഐറ്റ് നൗരി വോൾവ്സിൽ സ്ഥിര കരാറിൽ ഒപ്പിവെച്ചു
Next articleഎട്ട് വിക്കറ്റിന്റെ അനായാസ ജയവുമായി വിന്‍ഡീസ് വനിതകള്‍