അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകവുമായി സോഫിയ ഡങ്ക്ലി, കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇംഗ്ലണ്ട്

Sophiadunkley

ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടിന് കറ്റന്‍ സ്കോര്‍. മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/8 എന്ന നിലയിലാണ്. സോഫിയ ഡങ്ക്ലിയുടെ അരങ്ങേറ്റ അര്‍ദ്ധ ശതകമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. 16 റൺസ് നേടിയ സോഫിയയും 16 റൺസ് നേടി അന്യ ഷ്രുബ്സോളുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

കാത്തറിന്‍ ബ്രണ്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സോഫി ജൂലന്‍ ഗോസ്വാമിയാണ് ഇന്നത്തെ ആദ്യ വിക്കറ്റ് നേടിയത്. എട്ടാം വിക്കറ്റിൽ 56 റൺസ് നേടി സോഫി എക്ലെസ്റ്റോൺ – സോഫിയ ഡങ്ക്ലി കൂട്ടുകെട്ടിനെ തകര്‍ത്തത് ദീപ്തി ശര്‍മ്മയായിരുന്നു. 17 റൺസ് ആണ് സോഫി എക്ലെസ്റ്റോൺ നേടിയത്.

ഒമ്പതാം വിക്കറ്റിൽ അന്യ – സോഫിയ കൂട്ടുകെട്ട് 31 റൺസാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മയും സ്നേഹ റാണയും മൂന്ന് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.

Previous articleറാമോസ് ഇനി എങ്ങോട്ട്, വലിയ ക്ലബുകൾ കാത്തിരിക്കുന്നു
Next articleഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ജാപ്പനീസ് ലീഗും കാണാം, സംപ്രേക്ഷണാവകാശം നേടി സോണി