ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു, ബിസ്മ മറൂഫ് ക്യാപ്റ്റന്‍

പാക്കിസ്ഥാന്‍ വനിത ടീമിന്റെ ക്യാപ്റ്റനായി ബിസ്മ മറൂഫ് തിരികെ എത്തുന്നു. ന്യൂസിലാണ്ടിൽ നടക്കുന്ന വനിത ലോകകപ്പിലാണ് താരം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റനായി എത്തുന്നത്. പ്രസവാവധി കഴിഞ്ഞാണ് താരത്തിന്റെ മടങ്ങി വരവ്. 15 അംഗ സംഘത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിദ ദാര്‍ ആണ് വൈസ് ക്യാപ്റ്റന്‍. അതേ സമയം യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലുണ്ടായിരുന്ന കൈനത് ഇംതിയാസ്, സാദിയ ഇക്ബാൽ എന്നിവര്‍ക്ക് ടീമിൽ ഇടം ലഭിച്ചില്ല.

പാക്കിസ്ഥാന്‍ : Bismah Maroof (captain), Nida Dar (vice-captain), Aiman Anwar, Aliya Riaz, Anam Amin, Diana Baig, Fatima Sana, Ghulam Fatima, Javeria Khan, Muneeba Ali, Nahida Khan, Nashra Sandhu, Omaima Sohail, Sidra Amin and Sidra Nawaz

റിസര്‍വ് താരം: Iram Javed, Najiha Alvi and Tuba Hassan