അണ്ടര്‍ 19 ലോകകപ്പ്, ക്വാര്‍ട്ടര്‍ ഫൈനൽ ലൈനപ്പ് തയ്യാര്‍

Indiau19

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനൽ ലൈനപ്പ് തയ്യാറായി. ജനുവരി 26ന് ആദ്യ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇംഗ്ലണ്ട് ഗ്രൂപ്പ് എ ജേതാവും ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരുമാണ്. ജനുവരി 27ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനൽ. ശ്രീലങ്ക ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരും അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരുമാണ്.

ജനുവരി 28ന് പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനൽ മത്സരം നടക്കും. പാക്കിസ്ഥാന്‍ സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായപ്പോള്‍ ഓസ്ട്രേലിയ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബി ജേതാക്കളായ ഇന്ത്യയ്ക്ക് ഗ്രൂപ്പ് എ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ ബംഗ്ലാദേശ് ആണ് എതിരാളികള്‍. ജനുവരി 29ന് ആണ് മത്സരം നടക്കുക.

 

Previous articleകെ എൽ രാഹുൽ ക്യാപ്റ്റൻ എന്ന നിലയിൽ മെച്ചപ്പെടും എന്ന് ദ്രാവിഡ്
Next articleലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു, ബിസ്മ മറൂഫ് ക്യാപ്റ്റന്‍