അമ്മയാകണം, ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ്

തന്റെ ജീവിതത്തിലെ പുതിയ ഏടിലേക്ക് താന്‍ നീങ്ങുകയാണെന്നും അമ്മയാകുവാന്‍ പോകുന്നതിനാല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വലിയ ഒരു ഇടവേളയെടുക്കുകയാണെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ്. പാക്കിസ്ഥാന്‍ ടീമിന് തന്റെ എല്ലാവിധ ആശംസകളും ആര്‍പ്പിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യപ്പെടുകയാണെന്നും മാറൂഫ് ആവശ്യപ്പെട്ടു.

അടുത്തിടെയാണ് ജനുവരി-ഫെബ്രുവരി മാസത്തില്‍ നടക്കാനിരുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് മാറൂഫ് പിന്മാറിയത്.