ബിസ്മ മാറൂഫിനെ ക്യാപ്റ്റനായി നിലനിര്‍ത്തി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ വനിത ടീം ക്യാപ്റ്റനായി ബിസ്മ മാറൂഫ് തുടരും. അടുത്തിടെ ചേര്‍ന്ന ബോര്‍ഡ് യോഗത്തിന് ശേഷം ടീമിനെ മൂന്ന് ഫോര്‍മാറ്റിലും താരം തന്നെ നയിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. ടീം ഐസിസി വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിലും എസിസി വനിത ഏഷ്യ കപ്പിലുമാണ് അടുത്ത 12 മാസത്തില്‍ കളിക്കുവാനുള്ളത്.

അതേ സമയം ബോര്‍ഡ് ടീം മുഖ്യ കോച്ചിന്റെ കരാര്‍ പുതുക്കിയില്ല, പകരം കോച്ചിനെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും ബോര്‍ഡ് വ്യക്തമാക്കി.