ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം

Australia

പിങ്ക് ബോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 377/8 ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് നഷ്ടം. ഇന്ത്യയ്ക്ക് വേണ്ടി പൂജ വസ്ട്രാക്കറും ജൂലന്‍ ഗോസ്വാമിയും രണ്ട് വീതം വിക്കറ്റാണ് നേടിയത്. അലൈസ ഹീലി(29), മെഗ് ലാന്നിംഗ്സ(38), താഹ്ലിയ മക്ഗ്രാത്ത്(28), ബെത്ത് മൂണി എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

27 റൺസുമായി എല്‍സെ പെറിയും 13 റൺസ് നേടി ആഷ്‍ലി ഗാര്‍ഡ്നറും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ഓസ്ട്രേലിയ ഇനിയും 234 റൺസ് നേടേണ്ടതുണ്ട്.

Previous articleഇനി വരാനുള്ളത് വലിയ മത്സരങ്ങൾ, ഒലെയുടെ കസേര തെറിക്കുമോ?
Next articleധോണി എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ക്യാപ്റ്റൻ : രവി ശാസ്ത്രി