ധോണി എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ക്യാപ്റ്റൻ : രവി ശാസ്ത്രി

Dhoni Ravi Shastri India

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വൈറ്റ് ബോൾ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വൈറ്റ് ബോൾ ക്രിക്കറ്റ് എടുക്കുമ്പോൾ ധോണിയുടെ തൊട്ടടുത്ത് വേറെ ആരും എത്തില്ലെന്നും ശാസ്ത്രി പറഞ്ഞു. ഐ.സി.സി ടൂർണമെന്റുകളിൽ ധോണിയുടെ റെക്കോർഡ് വളരെ മികച്ചതാണെന്നും ഐ.പി.എൽ, ചാമ്പ്യൻസ് ലീഗ്, ഐ.സി.സി ടൂർണമെന്റുകൾ, 2 ലോകകപ്പുകൾ എന്നിവയെല്ലാം ധോണി നേടിയ കാര്യം രവി ശാസ്ത്രി ഓർമ്മിപ്പിക്കുകയും ചെയ്തു.

നേരത്തെ യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേശകനായി ബി.സി.സി.ഐ ധോണിയെ നിയമിച്ചിരുന്നു. ധോണി ഇന്ത്യൻ ക്യാപ്റ്റനായിരിക്കെയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയത്.

Previous articleഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം
Next articleറോമയുടെ വിശ്വസ്തൻ പെലഗ്രിനിക്ക് ക്ലബിൽ ദീർഘകാല കരാർ