ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ചരിത്രത്തില്‍ ഏഷ്യ കപ്പ് വിജയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ് റുമാന അഹമ്മദ്. ലോകകപ്പും ഏഷ്യ കപ്പുമാണ് ബംഗ്ലാദേശ് കളിക്കുന്ന രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്. അതില്‍ തന്നെ ഏഷ്യ കപ്പ് വിജയിക്കാനായി എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടമാണ്. ബംഗ്ലാദേശിന്റെ പുരുഷ ടീം ഇതുവരെ ഏഷ്യ കപ്പ് നേടിയിട്ടില്ല എന്നത് പരിഗണിക്കപ്പെടുമ്പോളാണ് ഇതിന്റെ പ്രാധാന്യം ഏറെയായതെന്ന് റുമാന പറഞ്ഞു.
ഏഷ്യ കപ്പില്‍ പ്രധാന ടീമുകളെല്ലാം കളിക്കാനെത്തുന്നു എന്നതിനാല്‍ തന്നെ വിജയം അത്ര ചെറുതല്ല, അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തത് തന്നെയാണ് കിരീടം ടീം നേടിയത്. ആ ടൂര്‍ണ്ണമെന്റോട് കൂടി കാഴ്ചപ്പാടുകള്‍ മാറിയെന്നും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ എന്നാല്‍ അത്തരം മുന്‍ നിര ടീമുകളോട് സ്ഥിരം കളിച്ചിട്ടില്ലാത്തതാണ് ടീമിന് തിരിച്ചടിയാകുന്നതെന്നും റുമാന വ്യക്തമാക്കി.
ഇംഗ്ലണ്ട്, വിന്‍ഡീസ് പോലുള്ള ടീമുകളോട് ഇതുവെ ബംഗ്ലാദേശ് ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളതെന്നും. മത്സര പരിചയമില്ലാത്ത സാഹചര്യം ടീമിന പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും താരം സൂചിപ്പിച്ചു.