“വർഷങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കും” ആൻഡ്രെസ് പെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രെസ് പെരേരയെ സൈൻ ചെയ്യാൻ താല്പര്യമുണ്ട് എന്ന് ബ്രസീൽ ക്ലബായ സാന്റോസിന്റെ പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് പെരേര വ്യക്തമാക്കി. തനിക്ക് സാന്റോസ് ക്ലബിനെ ഇഷ്ടമാണ്. ആ ക്ലബ് പ്രസിഡന്റുമായി സംസാരിക്കാറുമുണ്ട്. എന്നാൽ തന്റെ കരിയറിന് അവസാനം മാത്രമെ താൻ സാന്റോസിലേക്ക് പോകു എന്ന് പെരേര പറഞ്ഞു.

ഇപ്പോൾ യൂറോപ്പിൽ തന്നെ തുടരണം എന്നാണ് തന്റെ ആഗ്രഹം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് മാത്രമാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം. തനിക്ക് 16 വയസ്സുള്ളത് മുതൽ തന്നെ നന്നായി നോക്കിയ ക്ലബാണിത്. ഈ ക്ലബിനായി തന്റെ എല്ലാം നൽകും. കുറെ വർഷങ്ങൾ ഇവിടെ കളിച്ച് ഒരുപാട് കിരീടങ്ങൾ ഒക്കെ നേടി മാത്രമെ താൻ ക്ലബ് വിടുകയുള്ളൂ എന്നും പെരേര പറഞ്ഞു.

Advertisement