ഗാർ‍ഡ്ന‍‍‍‍‍‍‍‍ർ കോവിഡ് പോസിറ്റീവ്, ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും

വനിത ഏകദിന ലോകകപ്പ് ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. ടീമിന്റെ ഓള്‍റൗണ്ടര്‍ താരം ആഷ്‍ലൈ ഗാർ‍ഡ്ന‍‍‍‍‍‍‍‍ർ കോവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഇതോടെ താരത്തിന് ടൂര്‍ണ്ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും.

ഇംഗ്ലണ്ടിനും പാക്കിസ്ഥാനുമെതിരെയുള്ള മത്സരങ്ങളാണ് താരത്തിന് നഷ്ടമാകുന്നത്. 10 ദിവസം ഐസൊലേഷനിൽ കഴിഞ്ഞ ശേഷം ആവും താരം തിരികെ സ്ക്വാഡിനൊപ്പം ചേരുക.

താരത്തിന്റെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആര്‍ടിപിസിആര്‍ എടുത്തപ്പോളാണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 5ന് ഹാമിൽട്ടണിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ ആദ്യ മത്സരം. രണ്ടാം മത്സരം മാര്‍ച്ച് 8ന് നടക്കും.