അവസാന നിമിഷത്തെ സെൽഫ് ഗോളിൽ ഫിയറന്റീനയോട് ജയിച്ചു യുവന്റസ്

Wasim Akram

Screenshot 20220303 062204
Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ ജയം കണ്ടു യുവന്റസ്. ഫിയറന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ മറികടന്നത്. മത്സരത്തിൽ യുവന്റസിന് മേൽ മികച്ച ആധിപത്യം ആണ് ഫിയറന്റീന പുലർത്തിയത്. തന്റെ പഴയ ക്ലബിന് എതിരെ ആദ്യമായി വ്ലാഹോവിച് കളിക്കാൻ ഇറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്.

Screenshot 20220303 062535

ഫിയറന്റീനക്ക് അവസരങ്ങൾ മുതലാക്കാൻ ആവാതിരുന്ന മത്സരം സമനിലയിലേക്ക് എന്നു ഉറപ്പിച്ച സമയത്ത് ആണ് അപ്രതീക്ഷിത ഗോൾ പിറന്നത്. ലോറൻസോ വെനൂറ്റിയുടെ 92 മത്തെ മിനിറ്റിലെ സെൽഫ് ഗോൾ യുവന്റസിനു ജയം സമ്മാനിക്കുക ആയിരുന്നു. ഇന്നലെ നടന്ന ആദ്യ പാദ സെമിയിൽ മിലാൻ ക്ലബുകൾ സമനില പാലിച്ചിരുന്നു. രണ്ടാം പാദത്തിൽ ഈ മുൻതൂക്കം നിലനിർത്താൻ ആവും യുവന്റസ് ശ്രമം.