ക്യാപ്റ്റനായി തന്നെ നിലനിര്‍ത്താത്തതില്‍ നിരാശയുണ്ട്

തന്നെ ക്യാപ്റ്റനായി നിലനിര്‍ത്താത്തതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ആമി സാത്തെര്‍ത്‍വൈറ്റ്. താരം പ്രസാവവധിയ്ക്കായി പോയപ്പോള്‍ ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട സോഫി ഡിവൈനിനെ സ്ഥിരം ക്യാപ്റ്റനാക്കി നിയമിക്കുവാന്‍ ന്യൂസിലാണ്ട് ക്രിക്കറ്റ് തീരുമാനിക്കുകയായിരുന്നു. ആമിയെ സോഫി ഡിവൈന്റെ ഡെപ്യൂട്ടി ആയി നിയമിക്കുകയും ചെയ്തു.

വിഷമമുണ്ടെങ്കിലും താന്‍ സോഫി ഡിവൈന് സര്‍വ്വ പിന്തുണയും നല്‍കുമെന്നും താരം പറഞ്ഞു. താന്‍ രാജ്യത്തെ നയിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുണ്ടെന്നും അതിനാല്‍ തന്നെ അവസരം നഷ്ടമായതില്‍ വിഷമമുണ്ടെന്നതാണ് സത്യമെന്നും ആമി അഭിപ്രായപ്പെട്ടു. വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ ആകുന്നു എന്നതില്‍ താന്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും ആമി വ്യക്തമാക്കി