അലൈസ ഹീലി ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍

Alyssahealy

ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അലൈസ ഹീലിയെ നിയമിച്ചു. കഴിഞ്ഞ മാസം റേച്ചൽ ഹെയിന്‍സ് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതോടെ വന്ന ഒഴിവിലേക്കാണ് ഹീലിയെ ഓസ്ട്രേലിയ പരിഗണിച്ചത്.

ബിഗ് ബാഷിൽ ആദ്യ ഏഴ് സീസണിൽ സിഡ്നി സിക്സേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഹീലി. ഇന്ത്യയ്ക്കെതിരെ 2021ലെ പരമ്പരയിൽ താത്കാലികമായി വൈസ് ക്യാപ്റ്റന്‍ പദവിയും അലൈസ അലങ്കരിച്ചിരുന്നു.