Nzwomen

ലോകകപ്പിന് ശേഷം ന്യൂസിലാണ്ട് വനിതകള്‍ ഇന്ത്യയിലേക്ക്, മൂന്ന് ഏകദിനങ്ങളിൽ കളിയ്ക്കും

ടി20 ലോകകപ്പിന് ശേഷം ന്യൂസിലാണ്ട് വനിതകള്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു. മൂന്ന് ഏകദിനങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഒക്ടോബര്‍ 24, 27, 29 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. അഹമ്മദാബാദിലാണ് പരമ്പര.

ഐസിസി വനിത ഏകദിന ചാമ്പ്യന്‍ഷിപ്പ് 2022-25 ന്റെ ഭാഗമായുള്ള പരമ്പരയാണ് ഇത്. 10 ടീമുകളുള്ള പോയിന്റ് പട്ടികയിൽ ന്യൂസിലാണ്ട് 6ാം സ്ഥാനത്താണ്. ഇതുവരെ 18 ഏകദിനങ്ങളിൽ 8 എണ്ണം മാത്രമാണ് ടീം വിജയിച്ചത്.

2025 ഏകദിന ലോകകപ്പിന്റെ ആതിഥേയര്‍ എന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വാഭാവിക യോഗ്യത ലഭിച്ചപ്പോള്‍ പോയിന്റ് പട്ടികയിലെ മറ്റു അഞ്ച് മുന്‍ നിര ടീമുകള്‍ ടൂര്‍ണ്ണമെന്റിനായി യോഗ്യത നേടും.

ബാക്കി 4 ടീമുകള്‍ യോഗ്യത റൗണ്ടിലേക്ക് പോയി അവിടെ നിന്ന് യോഗ്യത നേടുന്ന ശ്രമം തുടരും.

Exit mobile version