Deeptisharma

ഏഷ്യ കപ്പ്: പാക് വനിതകളെ നൂറ് കടത്തി ഫാത്തിമ സന, ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെ 108 റൺസിന് പുറത്തായി പാക്കിസ്ഥാന്‍. ഇന്ന് ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാന്‍ 19.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. 25 റൺസ് നേടിയ സിദ്ര അമീനും 22 റൺസ് നേടിയ തൂബ ഹസ്സനും ആണ് പാക്കിസ്ഥാന് വേണ്ടി റൺസ് കണ്ടെത്തിയത്.

ഒരു ഘട്ടത്തിൽ പാക് സ്കോര്‍ നൂറ് കടക്കില്ലെന്ന് ഏവരും കരുതിയെങ്കിലും ഫാത്തിമ സന ടീമിനെ 108 റൺസിലേക്ക് എത്തിച്ചു. സന പുറത്താകാതെ 22 റൺസ് നേടി.  11 ഓവര്‍ പിന്നിടുമ്പോള്‍ 57/3 എന്ന നിലയിലായിരുന്ന പാക്കിസ്ഥാന് അവസാന ഓവറുകള്‍ മുതലാക്കാനാകാതെ പോകുകയായിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മ മൂന്നും പൂജ വസ്ട്രാക്കര്‍, രേണുക താക്കൂര്‍ സിംഗ്, ശ്രേയാങ്ക പാട്ടീൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version