ന്യൂസിലാണ്ട് ടൂറിനും തമീം ഇക്ബാൽ ഇല്ല

ബംഗ്ലാദേശിന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പര്യടനത്തിലും തമീം ഇക്ബാൽ ഇല്ല. നേപ്പാളിലെ എവറസ്റ്റ് പ്രീമിയര്‍ ലീഗിൽ വെച്ച് താരതതിനേറ്റ പരിക്ക് വിടാതെ അലട്ടുന്നതാണ് ഇപ്പോള്‍ ബംഗ്ലാദേശിനും തമീം ഇക്ബാലിനും വിനയായിരിക്കുന്നത്.

ബംഗ്ലാദേശ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി ആണ് താരത്തിന് ഇനിയും ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്ന് അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പ് പരിശീലനം തമീം പുനരാരംഭിച്ചുവെങ്കിലും താരത്തിന് വേദന അനുഭവപ്പെട്ടതോടെ വീണ്ടും സ്കാനിന് വിധേയനായ ശേഷം കൈയ്യിലെ പൊട്ടൽ കണ്ടെത്തുകയായിരുന്നു.

ഒരു മാസത്തെ വിശ്രമം മതിയാവുമെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നുമാണ് ഇംഗ്ലണ്ടിലെ ഫിസിഷ്യന്‍ അറിയിച്ചതെന്നാണ് ദേബാശിഷ് വ്യക്തമാക്കിയത്.

Previous articleസ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്
Next articleചാമ്പ്യന്‍സ് ട്രോഫിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഐസിസിയുടെ മുന്നിലുള്ള വലിയ വെല്ലുവിളി