ഇന്ത്യന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദിലെ ആദ്യ ടി20 മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബൗളിംഗ് നിരയെ തല്ലി തകര്‍ക്കുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 207 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ നഷ്ടമായെങ്കിലും പിന്നീട് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ പിടിമുറുക്കി.

എവിന്‍ ലൂയിസ് 17 പന്തില്‍ നിന്ന് 40 റണ്‍സും കീറണ്‍ പൊള്ളാര്‍ഡ് 19 പന്തില്‍ 37 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 9 പന്തില്‍ 24 റണ്‍സും നേടിയപ്പോള്‍ 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് വിന്‍ഡീസിലെ ടോപ് സ്കോറര്‍. ബ്രണ്ടന്‍ കിംഗ് 31 റണ്‍സ് നേടി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ യൂസുവേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Previous articleമറ്റു ടീമുകൾ മോഹിക്കേണ്ട, ബ്രെണ്ടൻ റോഡ്‌ജെഴ്സിന് ലെസ്റ്ററിൽ പുതിയ കരാർ
Next articleഇന്ത്യന്‍ ജയം ഉറപ്പാക്കി കിംഗ് കോഹ‍്‍ലിയും കെഎല്‍ രാഹുലും