ഇന്നിംഗ്സ് തോല്‍വി ഏറ്റുവാങ്ങി വെസ്റ്റിന്‍ഡീസ്

Roshtonnortje

സെയിന്റ് ലൂസിയയിലെ ആദ്യ ടെസ്റ്റിൽ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി വെസ്റ്റിന്‍ഡസ്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് 162 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെയും 63 റൺസിന്റെയും വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസ് 97 റൺസിന് ഓള്‍ഔട്ട് ആയിരുന്നു.

62 റൺസ് നേടിയ റോസ്ടൺ ചേസ് മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ അഞ്ചും ആന്‍റിച്ച് നോര്‍ക്കിയ മൂന്നും കേശവ് മഹാരാജ് രണ്ടും വിക്കറ്റ് നേടുകയായിരുന്നു.

Previous articleഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ ചെക് വസന്തം! ചരിത്രം എഴുതി ക്രെജിക്കോവ.
Next articleഎറിക്സണായി ഫുട്ബോൾ ലോകം പ്രാർത്ഥനയിൽ, ഡെന്മാർക്ക് ഫിൻലാൻഡ് മത്സരം ഉപേക്ഷിച്ചു