രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 കടന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ധാക്ക ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 73/6 എന്ന നിലയിലേക്ക് വീണ ടീം ലഞ്ച് വരെ എത്തുമ്പോള്‍ 98/6 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിലെ പോലെ ക്രുമാ ബോണ്ണറും ജോഷ്വ ഡാ സില്‍വയും ആണ് സന്ദര്‍ശകര്‍ക്കായി ബാറ്റിംഗ് പ്രതിരോധം തീര്‍ത്തത്.

41/3 എന്ന നിലയില്‍ നാലാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിന് 9 റണ്‍സ് കൂടി നേടുന്നതിനിടെ ജോമല്‍ വാരിക്കനെ നഷ്ടമായി. കൈല്‍ മയേഴ്സിനെയും പുറത്താക്കി അബു ജയേദ് ഇന്ന് വീണ ആദ്യ രണ്ട് വിക്കറ്റുകളുടെ ഉടമയായി. ജെര്‍മൈന്‍ ബ്ലാക്ക്വുഡിനെ തൈജുല്‍ ഇസ്ലാം പുറത്താക്കിയതോടെ കരീബിയന്‍ സംഘം 73/6 എന്ന നിലയിലേക്ക് വീണു.

Bangladesh

അവിടെ നിന്ന് 25 റണ്‍സ് കൂട്ടുകെട്ടുമായി ജോഷ്വ – ബോണ്ണര്‍ കൂട്ടുകെട്ട് ടീമിന്റെ ലീഡ് 211 റണ്‍സാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇന്നത്തെ ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ വിന്‍ഡീസിന് 57 റണ്‍സാണ് നേടാനായത്. ബോണ്ണര്‍ 30 റണ്‍സും ജോഷ്വ 20 റണ്‍സുമാണ് ലഞ്ച് വരെ നേടിയത്.